കാഞ്ഞിരപ്പള്ളി ലീഗൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മുരി ക്കുംവയൽ ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്ക് വേണ്ടി ലഹരി വിരുദ്ധ ക്ലാസ് നടത്തി. കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് ആൻഡ്രൂസ് ക്ലാസ് നയിച്ചു, ലീഗൽ സർവീസ് സൊസൈറ്റി കോർഡിനേറ്റർ പ്രീത, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി എന്നിവർ സംസാരിച്ചു